നടിയെ അക്രമിച്ച കേസിൽ ദിലീപ് മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘം; 'സംസ്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത കേസ്'

കൊച്ചി: നടിയെ അക്രമിച്ച കേസിൽ മുഖ്യസൂത്രധാരൻ നടൻ ദിലീപാണെന്ന് അന്വേഷണ സംഘം ഹൈകോടതിയിൽ. ലൈംഗികാതിക്രമം നടത്താൻ കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയ സംഭവം ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നശേഷം ആദ്യത്തേതായിരിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പ്രതി ക്രിമിനൽ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. ഇങ്ങനെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത കേസാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളെ എതിർത്ത് ക്രൈംബ്രാഞ്ച് എസ്.പി എം. പി മോഹനചന്ദ്രൻ നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്ത് ശരത് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം സാധ്യമാകില്ല.

അന്വേഷണം പ്രാരംഭഘട്ടത്തിലാണെങ്കിലും ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്ന സൂചനകളാണ് നിലവിലെ തെളിവുകൾ നൽകുന്നത്.

സത്യം പുറത്തുകൊണ്ടുവരാൻ ദിലീപ് ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരാണ് പ്രതികൾ. ഇവർ അന്വേഷണത്തിൽ ഇടപെടാനും സാക്ഷികളെ സ്വാധീനിക്കാനും കഴിവുള്ളവരുമാണ്.

ഇതു സാധാരണഗതിയുള്ള ഗൂഢാലോചനക്കേസല്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരനാണ് ദിലീപെന്നു കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയാണ്.

നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ തുടക്കം മുതൽ ദിലീപ് ശ്രമിച്ചിരുന്നു. ദിലീപിനെ സഹായിക്കുന്ന തരത്തിൽ 20ഓളം സാക്ഷികൾ കൂറുമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് രണ്ട് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിചാരണകോടതിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ നിയോഗിച്ച രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചു. ഇതിലും ദിലീപിനുള്ള പങ്ക് വ്യക്തമാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം വളരെ പ്രത്യേകതയും ഗൗരവവുമുള്ള സംഭവമാണ്. സാധാരണഗതിയിൽ ഗൂഢാലോചനക്കേസുകളിൽ തെളിവു കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

എന്നാൽ, ഇവിടെ ദൃക്‌സാക്ഷി തന്നെ മൊഴിയുമായി രംഗത്തെത്തിയിരിക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖയടങ്ങിയ ഓഡിയോ ക്ലിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജനുവരി 13ന് ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽ ഉൾപ്പെടെ 19 സാധനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ നിന്നുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് കൊച്ചിയിലെ റീജനണൽ ഫോറൻസിക് ലാബിൽ നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

നിയമനടപടികൾ തടസ്സപ്പെടുത്താൻ ദിലീപ്​ നിരന്തരം ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിൽ വിചാരണയുടെ ഓരോ ഘട്ടത്തിലും നടൻ ദിലീപ് നിരന്തരം നിയമനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഹൈകോടതിയിൽ അറിയിച്ചു. ബാലിശവും നിസ്സാരവുമായ പരാതികളുമായാണ് ഇദ്ദേഹം ഓരോ തവണയും കോടതിയിലെത്തിയത്​.

വിചാരണക്കോടതി മുതൽ സുപ്രീംകോടതി വരെ ദിലീപ് നൽകിയ 57 ഹരജിയുടെ വിവരങ്ങളും പട്ടിക തിരിച്ച് സമർപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ നിയമപരമായി കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യാനും ശ്രമിച്ചു.

ദൃശ്യങ്ങളുടെ പകർപ്പിന്​ ദിലീപ് ഹരജി നൽകിയത് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘത്തിന്‍റെ ഈ വിമർശനം. തന്റെ എതിർവാദത്തിന്​ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാൽ, ദൃശ്യങ്ങൾ കൈവശപ്പെടുത്താനുള്ള ഹീനപ്രവർത്തനങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളിൽനിന്ന് വ്യക്തമാകുന്നത്. രണ്ടു സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആറുകളുടെ പകർപ്പും മൊഴികളും ഇതിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.

തുടരന്വേഷണ റിപ്പോർട്ട്​ നൽകി; വിചാരണ ശനിയാഴ്​ച മുതൽ

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ അ​ന്വേ​ഷ​ണ​സം​ഘം വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. തു​ട​ര​ന്വേ​ഷ​ണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പൂ​ർ​ണ റി​പ്പോ​ർ​ട്ട്​ കൈ​മാ​റാ​നു​ള്ള സാ​ഹ​ച​ര്യ​മാ​യി​ല്ലെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു.

അ​തി​നി​ടെ, വി​ചാ​ര​ണ​ന​ട​പ​ടി ശ​നി​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കാ​ൻ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം നാ​ല് സാ​ക്ഷി​ക​ളെ വി​ളി​ച്ചു​വ​രു​ത്തും. കേ​സി​ലെ മ​റ്റൊ​രു സാ​ക്ഷി​യെ​കൂ​ടി വി​സ്​​ത​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​. 363 മു​ത​ൽ 366 വ​രെ സാ​ക്ഷി​ക​ളെ ഈ ​മാ​സം 22നും 240 ാം ​ന​മ്പ​ർ സാ​ക്ഷി​യെ 25 മു​ത​ലും വി​സ്​​ത​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

സം​വി​ധാ​യ​ക​ൻ പി. ​ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ്രോ​സി​ക്യൂ​ഷ​ൻ ബോ​ധി​പ്പി​ച്ചു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യം തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​​ണ്ടെ​ന്നും ഹ​ര​ജി ഈ ​മാ​സം 24ന്​ ​പ​രി​ഗ​ണി​ക്കു​മെ​ന്നും ​പ്രോ​സി​ക്യൂ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വി​സ്​​ത​രി​ക്കു​ന്ന​ത്​ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം 25ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സ്​​പെ​ഷ​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ച​തി​നാ​ൽ അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ സു​നി​ൽ​കു​മാ​റാ​ണ്​ ഹാ​ജ​രാ​യ​ത്.

റി​പ്പോ​ര്‍ട്ടി​ന്റെ പ​ക​ര്‍പ്പ് വേ​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്റെ കൈ​വ​ശ​മു​ള്ള ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ കോ​ട​തി​ക്ക് കൈ​മാ​റ​ണ​മെ​ന്നു​മു​ള്ള പ്രതിഭാഗം അ​ഭി​ഭാ​ഷ​ക​ന്റെ ആ​വ​ശ്യം പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍ത്തു. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ക്കാ​നി​ട​യു​ണ്ടെ​ന്ന വാ​ദം ത​ള്ളി. ഒ​ന്നാം പ്ര​തി സു​നി​ല്‍കു​മാ​ര്‍, വി​ജേ​ഷ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ത​ള്ളി. സു​നി​യെ ജ​യി​ലി​ല്‍ ചോ​ദ്യം ചെ​യ്യാ​ൻ വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ അ​നു​മ​തി തേ​ടി ന​ല്‍കി​യ ഹ​ര​ജി ഉ​ത്ത​ര​വ് പ​റ​യാ​ൻ മാ​റ്റി. 27നു​മു​മ്പ് പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​റി​നോ​ട്​ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചത്.

ശരത്​ ഒളിവിലല്ലെന്ന്​ കോൺട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോ. ഭാരവാഹികൾ

നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ ആറാംപ്രതിയായ ശരത്​ ജി. നായർ ഒളിവിലല്ലെന്ന്​ കോൺട്രാക്ട് കാരേജ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. ശരത്​ ആലുവയിലെ വീട്ടിലുണ്ടെന്ന്​ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ കൂടിയായ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്‍റെ ബിസിനസ്​ തകർക്കരുതെന്നാവശ്യപ്പെട്ടായിരുന്നു വാർത്താസമ്മേളനം​. പരിശോധന നടക്കു​മ്പോൾ ശരത്​ ഒളിവിൽ പോയതല്ല, ഊട്ടിയിലെ ഹോട്ടലിലായിരുന്നു. അദ്ദേഹം ഫോൺ സ്വിച്ഓഫ്​ ആക്കിയിട്ടില്ല.

കാൾ ഡൈവേർട്ട്​ ചെയ്​തിട്ടിരിക്കുകയായിരുന്നു. ദിലീപ്​​ ദിലീപ്​ ആകുന്നതിന്​ മു​മ്പെ ബിസിനസ്​ തുടങ്ങിയ ആളാണ്​ ശരത്​. കേസ്​ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ്​ അദ്ദേഹം മാധ്യമങ്ങളെ കാണാത്തത്​. ശരത്​ പറഞ്ഞിട്ടല്ല വാർത്തസമ്മേളനം നടത്തിയതെന്നും അവർ വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്‍റ്​​ ബിനു ജോൺ, ജില്ല സെക്രട്ടറി അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, വി.സി. വർഗീസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Dileep's mastermind in actress' assault case: Investigation team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.