Posted On
date_range Updated On
date_range ദിലീപിന്‍റെ സെല്ലിൽ ആറുപേർ
ആലുവ : നടൻ ദിലീപ് റിമാൻറിൽ കഴിയുന്ന ആലുവ സബ്ജയിലിലെ സെല്ലിൽ ദിലീപടക്കം ആറുപേർ. ഇടുങ്ങിയ സെല്ലിൽ വി.ഐ.പി പരിഗണനകളില്ലാതെയാണ് മറ്റ് തടവുകാർക്കൊപ്പം സാധാ തടവുകാരനായി നടൻ കിടക്കുന്നത്. രാവിലെ പൊലീസ് ജയിലിൽ എത്തിച്ചതുമുതൽ അദ്ദേഹം സെല്ലിലാണ്. ജയിലിൽ മറ്റ് തടവുകാർക്ക് നൽകിയതുപോലെ പ്രഭാത ഭക്ഷണം നൽകി.
പലതരം കേസുകളിൽ പെട്ട് റിമാൻഡിലുള്ള പ്രതികളാണ് മറ്റ് അഞ്ചുപേർ. നടിയെ ആക്രമിച്ച കേസിൽ നാലുപേർ കൂടി ഇതേ ജയിലിൽ ഉണ്ട്. ഇവരെയെല്ലാം പല സെല്ലുകളിലായാണ് പാർപ്പിച്ചിട്ടുള്ളത്. 14 സെല്ലുകളുള്ള എൽ ആകൃതിയിലുള്ള ഒരു ബ്ലോക്കാണ് ആലുവ സബ്ജയിലിലേത്. എപ്പോഴും തിരക്കുള്ള ജയിലായതിനാൽ സെല്ലുകളിൽ പ്രതികൾക്ക് തീരെ സൗകര്യം ഉണ്ടാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.