ഭിന്നശേഷിക്കാർക്ക്​ താൽപര്യപ്പെടുന്ന കോളജുകളിൽ പഠിക്കാൻ അവസരം -മന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവർ താൽപര്യപ്പെടുന്ന കോളജുകളിൽ പഠിക്കാൻ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയവയുള്ള ഭിന്നശേഷി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കാണ് അവർ താൽപര്യപ്പെടുന്ന കോളജുകളിൽ സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിക്കുന്നത്.

പുതിയ നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ ഭിന്നശേഷി വിഭാഗങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്ക് നിലവിലുള്ള സ്ക്രൈബ് രീതിയോടൊപ്പം പുതിയ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള നൂതന പരീക്ഷ രീതികൾ അനുവദിച്ചുനൽകാനും തീരുമാനമായി. ഓരോ വിദ്യാർഥിയുടെയും കഴിവും താൽപര്യവുമനുസരിച്ചുള്ള പരീക്ഷ രീതികൾ നടപ്പാക്കാൻ ഇതിലൂടെ സാധിക്കും.

സാമ്പ്രദായികമായ ഡിസ്ക്രിപ്റ്റിവ് മാതൃകയിലുള്ള പരീക്ഷകൾ അവർ എഴുതേണ്ടതില്ലെന്ന സമീപനമാണ് അവലംബിക്കുക. സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് പുതിയ രീതിയിലുള്ള പരീക്ഷയിലൂടെയാകും അവരെ വിലയിരുത്തുകയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Tags:    
News Summary - differently abled students can study colleges of their choice says minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.