ഡീസൽ വില വർധിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 76 രൂപ 80 പൈസ ആയി. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിന് ശേഷം ഡീസലിന് 11 രൂപ 24 പൈസയാണ് വർധിപ്പിച്ചത്. അ​തേ​സ​മ​യം, പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല. നി​ല​വി​ൽ 80.59 രൂ​പ​യാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല.

രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളിൽ ഡീസലിന്‍റെ വില തുടരുകയാണ്. ന്യൂഡൽഹിയിൽ ഡീസൽ ലിറ്ററിന് 81 രൂപ 18 പൈസയും പെട്രോളിന് 80 രൂപ 43 പൈസയുമാണ് വില. 

Tags:    
News Summary - Diesel price hike-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.