മന്ത്രി റിയാസിനെ വിമർശിച്ചിട്ടില്ല -വിശദീകരണവുമായി യു. പ്രതിഭ

ആലപ്പുഴ: വിനോദസഞ്ചാര വകുപ്പിന് കായംകുളത്തോട് അവഗണനയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി യു. പ്രതിഭ എം.എൽ.എ. വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ചിട്ടില്ലെന്ന് പ്രതിഭ പറഞ്ഞു.

വിനോദസഞ്ചാര മേഖലയുടെ ജില്ല ഏകോപന സമിതിയെ ആണ് വിമർശിച്ചത്. സമിതിയിലുള്ള എം.എൽ.എമാർ അടക്കമുള്ളവർക്ക് ജില്ലയെ പൊതുവായി പരിഗണിക്കാൻ കഴിയണമെന്നും പ്രതിഭ പറഞ്ഞു.

കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് ഭരണകക്ഷി എം.എൽ.എ പ്രതിഭ ടൂറിസം വകുപ്പ് അവഗണന കാട്ടുന്നുവെന്ന് വിമർശനമുന്നയിച്ചത്. ടൂറിസം എന്നു പറഞ്ഞാൽ ആലപ്പുഴ ബീച്ചും പുന്നമടക്കായലും ആണെന്ന മിഥ്യാധാരണ ടൂറിസം വകുപ്പിന് എപ്പോഴുമുണ്ട്. വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായില്ല. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികൾ ഓർക്കണമെന്ന് പ്രതിഭ പറഞ്ഞിരുന്നു.

Tags:    
News Summary - did not criticize minister PA Riyas says U Prathibha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.