ഭൂമി ഇടപാട്: സീറോ മലബാർ സഭയെ പരിഹസിച്ച് ജേക്കബ് തോമസ്

കോഴിക്കോട്: സീറോ മലബാർ സഭ എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഭൂമി ഇടപാടിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ 'അരമനകണക്ക്' എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

ആകെയുള്ള മൂന്ന് ഏക്കർ ഭൂമിയിൽ രണ്ട് ഏക്കർ 46 സെന്‍റ് വിറ്റപ്പോൾ ഒമ്പത് കോടി രൂപയാണ് കിട്ടിയതെന്നും എന്നാൽ, 22 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും പോസ്റ്റിൽ പറയുന്നു. 13 കോടി രൂപ ആധാരത്തിൽ കാണിച്ച ഇടപാടിൽ നഷ്ടം 22 കോടി രൂപയാണ്. സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും തിരട്ട് (നികുതി) അഞ്ച് ശതമാനവും കടം വളർച്ചാനിരക്ക് 15 ശതമാനവും ആണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു. 

കള്ളപ്പണ കണക്ക് ശരിയാക്കുമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അഴിമതി അർബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ഉന്നയിക്കുന്നു. 

Full View

60 കോ​ടി​യു​ടെ ക​ടം വീ​ട്ടാ​ൻ 75 കോ​ടി​യോ​ളം വി​ല വ​രു​ന്ന ഭൂ​മി 28 കോ​ടി​ക്ക്​ വി​ൽ​ക്കു​ക​യും ഇ​തി​ൽ 19 കോ​ടി ബാ​ക്കി കി​ട്ടാ​നി​രി​േ​ക്ക ഭൂ​മി ആ​ധാ​രം ചെ​യ്​​ത്​ ന​ൽ​കു​ക​യും ചെ​യ്​​ത ആർച്ച് ബിഷപ്പ് മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​യു​ടെ ന​ട​പ​ടി​യാ​ണ്​ വി​വാ​ദ​മാ​യ​ത്. അ​തി​രൂ​പ​ത​ക്ക്​ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മു​ണ്ടാ​ക്കി കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ​രു​ത്തി​വെ​ച്ച​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ന​ട​പ​ടി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഒ​രു  വി​ഭാ​ഗം വൈ​ദി​ക​ർ രം​ഗ​ത്തു ​വ​ന്നു. 

ഇതിനിടെ, മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​യെ മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് ഫ്രാൻസിസ്​ മാ​ർ​പാ​പ്പ മ​ദ​ർ തെ​രേ​സ ഗ്ലോ​ബ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​ജെ. ഹൈ​സി​ന്തി​​​ന്‍റെ പേ​രി​ൽ ഒ​രു കൂ​ട്ടം വി​ശ്വാ​സി​ക​ളാ​ണ്​ ക​ത്ത​യ​ച്ചിരുന്നു. 

ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മാ​ത്രം വി​നി​യോ​ഗി​ക്കാ​ൻ വി​ദേ​ശ മി​ഷ​ണ​റി സം​ഘം കൈ​മാ​റി​യ ഭൂ​മി​ പോ​ലും ക​രാ​ർ ലം​ഘി​ച്ച്​ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഇ​ട​നി​ല​ക്കാ​ര​ൻ ക​രാ​ർ ലം​ഘി​ച്ച്​ ഭൂ​മി 36 പേ​ർ​ക്കാ​യി വി​റ്റു എ​ന്നാ​ണ്​ അ​തി​രൂ​പ​ത​യു​ടെ നി​ല​പാ​ട്.

Tags:    
News Summary - DGP Jacob Thomas -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.