Posted On
date_range Updated On
date_range ട്രെയിൻ തീവെപ്പ്: യു.എ.പി.എ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്ന് ഡി.ജി.പി
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ യു.എ.പി.എ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് ഡി.ജി.പി അനിൽ കാന്ത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഏതൊക്കെ വകുപ്പുകൾ ചുമത്തുമെന്ന് പറയാനാവില്ലെന്നും ഒരു സാധ്യതയും ഈ ഘട്ടത്തിൽ തള്ളുന്നില്ലെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
തീവെപ്പ് കേസ് പ്രതിയായ ഡൽഹി സ്വദേശി ഷാറൂഖ് സെയ്ഫിയെ രത്നഗിരിയിൽ നിന്ന് ബുധനാഴ്ചയാണ് മഹാരാഷ്ട്ര എ.ടി.എസ് പിടികൂടിയത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മീറിലേക്ക് കടക്കാനിരിക്കെയാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ കോഴിക്കോട് എത്തിച്ച പ്രതിയെ മാലൂർക്കുന്നിലുള്ള പൊലീസ് ക്യാമ്പിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.