പീഡന കേസ്​ അട്ടിമറിക്കാൻ ഡി.ജി.പിയും ​െഎ.ജിയും ശ്രമിക്കുന്നു - കന്യാസ്​ത്രീകൾ

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ തുറന്നടിച്ച്​ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകള്‍. കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉന്നതതലത്തിൽ നീക്കം നടത്തുന്നതായി കുറവിലങ്ങാട് നടുക്കുന്ന്​ മഠത്തിലെ കന്യാസ്​ത്രീകൾ ആരോപിച്ചു.

ഡി.ജി.പിയും ​െകാച്ചി റേഞ്ച്​ ഐ.ജിയും ചേര്‍ന്നാണ്​ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ബിഷപ്പിനെ രക്ഷിക്കാനാണ്​ ശ്രമം. നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വൈക്കം ഡിവൈ.എസ്​.പിയെ ഡി.ജി.പിയും റേഞ്ച്​ ​െഎ.ജിയും സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കുന്നില്ല. അദ്ദേഹത്തിനു​ സ്വന്തമായി തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നേര​േത്ത തന്നെ അറസ്​റ്റ്​ നടക്കുമായിരുന്നു. ബിഷപ്പി​​െൻറ മൊഴികളെല്ലാം കള്ളമാണെന്ന്​ ഡിവൈ.എസ്​.പി കണ്ടെത്തിയിട്ടുണ്ട്​.

കേസ് ക്രൈംബ്രാഞ്ചിനു കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുള്ള കന്യാസ്ത്രീകള്‍ മാധ്യമപ്രവർത്തകരോട്​ ​പറഞ്ഞു. ക്രൈംബ്രാഞ്ചിനു​വിട്ടാലും ഡി.ജി.പി അടക്കമുള്ളവർക്ക്​ തന്നെയാകും മേൽനോട്ടം. അതിനാൽ​ പ്രയോജനമൊന്നും ഉണ്ടാകില്ല. കേസ്​ വൈകാൻ ഇത്​ ഇടയാക്കുമെന്നും ഇവർ പറഞ്ഞു.

Tags:    
News Summary - DGP and IG Try to Vanish the Sexual Assault Case - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.