ശബരിമല: ദേവസ്വം ബോർഡിന്​ സ്വതന്ത്ര നിലപാടെടുക്കാം -കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളിൽ ദേവസ്വം ബോർഡിന്​ സ്വതന്ത്ര നി ലപാടെടുക്കാമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യത്തിൽ സർക്കാറിൻെറ നിലപാടിൽ മാറ്റമില്ല. ദേവ സ്വം ബോർഡിൻെറ നിലപാടിൽ സർക്കാർ ഇടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ്​ ആദ്യം സുപ്രീംകോടതിയിലെത്തിയപ്പോൾ യുവതി പ്രവേശനം വേണമെന്നായിരുന്നു സർക്കാർ നിലപാട്​. ഇതൊടൊപ്പം ഇക്കാര്യത്തിൽ ഹിന്ദുപണ്ഡിതരുടെ അഭിപ്രായം തേടണമെന്നും 2007ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്​തമാക്കിയിരുന്നു. ഇതേ നിലപാടിലാണ്​ സർക്കാറിന്​ ഇപ്പോഴുമുള്ളതെന്ന്​ കടകംപള്ളി വ്യക്​തമാക്കി.

ശബരിമല യുവതി പ്രവേശനത്തിൽ നിന്ന്​ സർക്കാർ പിന്നാക്കം പോകുന്നുവെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി തന്നെ നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

Tags:    
News Summary - Dewasom Minister on sabarimala women entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.