വടക്കുന്നാഥന് 100 പവൻ തൂക്കമുള്ള സ്വർണത്തിൽ തീർത്ത ആനയും ഒരു കോടി രൂപയും കാണിക്കയായി സമർപ്പിച്ച് ഭക്തൻ

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കാണിക്കയായി 100 പവന്‍ തൂക്കമുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത ആനയുടെ രൂപവും ഒരുകോടി രൂപയും. പ്രവാസിയായ ഭക്തനാണ് കാണിക്ക സമര്‍പ്പിച്ചത്. കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ ആനയെ പ്രതീകാത്മകമായി നടയിരുത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പഴയന്നൂര്‍ ശ്രീരാമന്‍ എന്ന ആനയെയാണ് നടയിരുത്തിയത്.

വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വർണ ആനയെയും വെക്കുകയാണ് ചെയ്തത്. രണ്ട് ആനകൾക്കും പൂജയുണ്ടായിരുന്നു. ആനയുടെ രൂപത്തിനും ശ്രീരാമനൊപ്പം പൂജ നടത്തി. ക്ഷേത്രത്തിലെ വലിയ ബലിക്കല്ലിന് സമീപം പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് ചടങ്ങ് നടന്നത്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി ചടങ്ങിന് നേതൃത്വം നല്‍കി. 45 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് സ്വര്‍ണ്ണ ആനയുടെ രൂപം.

Tags:    
News Summary - Devotee presents 100 pawan gold elephant and Rs 1 crore to Vadakkunnathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.