പോക്സോ കേസിൽ ഡിവൈൻ സ്മരണിക എഡിറ്റർ അറസ്റ്റിൽ

കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഡിവൈൻ സ്മരണിക എഡിറ്റർ അറസ്റ്റിൽ. കോതമംഗലം രാമല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ പി.ടി. ജോണിയെയാണ്​ (56) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

പരസ്യ ഏജൻസിയും വിദേശയാത്രാ രേഖകൾ തയാറാക്കി നൽകുന്നതിനുമായി കോതമംഗലം റവന്യൂ ടവറിൽ ഇയാൾ നടത്തുന്ന സ്ഥാപനത്തിൽവെച്ചാണ് സംഭവം. വിദേശയാത്രാ ആവശ്യത്തിന് രേഖകൾ തയാറാക്കാൻ എത്തിയ കുട്ടിയെയാണ് ഉപദ്രവിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ തിങ്കളാഴ്ച രാത്രി ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Devine Smaranika editor arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.