തിരുവനന്തപുരം: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രെൻറ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കെണ്ടത്തിയതായി മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. മൂന്നാറിലെ വ്യാജപട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിനെതിരെ എസ്. രാജേന്ദ്രൻ ഇടുക്കി കലക്ടർക്ക് 2011 ഒക്ടോബർ 29ന് പരാതിനൽകി. പട്ടയരേഖകളിൽ രേഖപ്പെടുത്തിയ നമ്പർ തിരുത്തിക്കിട്ടണമെന്നാണ് രാജേന്ദ്രൻ ആവശ്യപ്പെട്ടത്. ഇക്കാര്യം അന്വേഷിച്ചശേഷം പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ കല്കടർ അപേക്ഷതള്ളി. ഇതിനെതിരെ ലാൻഡ് റവന്യൂ കമീഷണർക്ക് രാജേന്ദ്രൻ അപ്പീൽ പെറ്റീഷൻ നൽകി. ലാൻഡ് റവന്യൂ കമീഷണർ 2015 ജനുവരി അഞ്ചിന് അപേക്ഷതള്ളിയെന്നും പി.സി. ജോർജിന് മന്ത്രി മറുപടിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.