കായംകുളം: ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഇൗഴവനായ കീഴ്ശാന്തിക്ക് നിയമനം നൽകാൻ ദേവസ്വംബോർഡ് തീരുമാനം എടുത്തതോടെ സംഘ്പരിവാർ വീണ്ടും വെട്ടിലായി. അബ്രാഹ്മാണനെന്ന കാരണത്താൽ നിയമനം നിഷേധിച്ച കായംകുളം ചേരാവള്ളി പാലാഴിയിൽ സുധികുമാറിനെയാണ് (36) കടുത്ത സമ്മർദങ്ങൾക്കൊടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനർനിയമിച്ചത്.
സംഘ്പരിവാർ സംഘടനയോട് വിധേയത്വമുള്ള ക്ഷേത്ര ഭരണസമിതിയുടെ എതിർപ്പിനെ തുടർന്ന് സുധികുമാറിെൻറ നിയമനം തടഞ്ഞത് വിവാദമായിരുന്നു. അബ്രാഹ്മണൻ പൂജ ചെയ്താല്‍ ദൈവകോപമുണ്ടാകുമെന്ന ക്ഷേത്രം തന്ത്രിയുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് ദേവസ്വം കമീഷണര്‍ നിയമനം തടഞ്ഞത്. ക്ഷേത്ര ഭരണസമിതിയുടെ താൽപര്യപ്രകാരമായിരുന്നു തന്ത്രി കത്ത് നൽകിയത്.
പൊതുസ്ഥലംമാറ്റത്തിെൻറ ഭാഗമായാണ് കായംകുളം പുതിയിടം ക്ഷേത്രത്തിലെ കീഴ്ശാന്തി സുധികുമാറിനെ ചെട്ടികുളങ്ങരക്ക് മാറ്റിയത്. ഇതിനുശേഷം ചുമതല ഏറ്റെടുക്കരുതെന്ന് വാക്കാൽ നിർേദശം നൽകുകയായിരുന്നു. പുതിയ കാലത്തെ അയിത്തത്തിനെതിരെ എസ്.എൻ.ഡി.പിയും സി.പി.എം-സി.പി.െഎ സംഘടനകളും രംഗത്തുവന്നതോടെ സംഭവം വൻവിവാദമായി.
അഡ്വ. യു. പ്രതിഭാഹരി എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിച്ചതോടെ മന്ത്രിയും ഇടപ്പെട്ടു. ദേവസ്വം ബോർഡ് തീരുമാനം ഒരുനിലക്കും അംഗീകരിക്കില്ലെന്നും ഇൗഴവനായ കാരണത്താൽ നിയമനം നിഷേധിച്ചത് അംഗീകരിക്കില്ലെന്നും മന്ത്രി നിയമസഭയിൽ മറുപടി നൽകി. ദേവസ്വം ബോർഡിനും ഇൗ സന്ദേശം നൽകിയതോടെയാണ് ഗത്യന്തരമില്ലാതെ നിയമനത്തിന് തയാറായത്. അതേസമയം, ആചാര കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച് നിയമനം തടസ്സപ്പെടുത്താനുള്ള നീക്കം അണിയറയിൽ സജീവമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.