ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കൊല്ലം: കൊട്ടിയത്ത് ദേവനന്ദയെന്ന ഏഴുവയസ്സുകാരിയെ വീട്ടിനടുത്ത ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദു രൂഹതയെന്ന് കുടുംബം. പറയാതെ എങ്ങോട്ടും പോകുന്ന സ്വഭാവം ദേവനന്ദക്കില്ലെന്ന് അമ്മ ധന്യ പറയുന്നു. ഒറ്റയ്ക്ക് എവി ടെയും പോകാറില്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും അമ്മ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് അച്ഛന്‍ പ്രദീപ് പറഞ്ഞു.

തനിച്ച് എങ്ങോട്ടും പോകുന്ന കുട്ടിയല്ല ദേവനന്ദയെന്നും തനിച്ച് ഇത്രയേറെ ദൂരെ പോയതിൽ ദുരൂഹതയുണ്ടെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛൻ മോ​ഹ​ന​ൻ പി​ള്ള മാധ്യമങ്ങളോട് പറഞ്ഞു.

കൊട്ടിയം നെ​ടു​മ്പ​ന ഇ​ള​വൂ​ർ കി​ഴ​ക്കേ​ക്ക​ര ധ​നീ​ഷ് ഭ​വ​നി​ൽ പ്ര​ദീ​പ്കു​മാ​ർ- ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​യ പൊ​ന്നു എ​ന്നു​വി​ളി​ക്കു​ന്ന ദേ​വ​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെയാണ് ആ​റ്റി​ലെ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാഴാഴ്ചയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. കാ​ണാ​താ​യ​സ​മ​യ​ത്ത് ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ഷാ​ളും സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ത്തിയിരുന്നു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് മു​ത്ത​ച്ഛ​ൻ നേരത്തെ പറഞ്ഞിരുന്നു. വീ​ട്ടു​കാ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ കു​ഞ്ഞ്​ പു​റ​ത്തേ​ക്കി​റ​ങ്ങു​ക​യോ അ​പ​രി​ചി​ത​രു​മാ​യി സം​സാ​രി​ക്കു​ക​യോ ചെ​യ്യാ​റി​ല്ല. ഇ​തു​വ​രെ അ​വ​ൾ ഒ​റ്റ​ക്ക് ആ​റ്റു​തീ​ര​ത്തേ​ക്ക് പോ​യി​ട്ടി​ല്ല. രാ​വി​ലെ ത​ങ്ങ​ൾ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ കു​ട്ടി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ത​ലേ​ദി​വ​സം നൃ​ത്ത​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ൽ ഉ​റ​ങ്ങ​ട്ടെ​യെ​ന്ന്​ ക​രു​തി​യാ​ണ് വി​ളി​ക്കാ​തി​രു​ന്ന​ത്. ജോ​ലി​ക്ക് പോ​യി മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യും​മു​മ്പ് കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞു. നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും മോ​ഹ​ന​ൻ പി​ള്ള പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - devandnada death -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.