പ​ള്ളി​യി​ലേ​ക്ക് ഖു​ർ​ആ​ൻ ന​ൽ​കി ദേ​വ​കി​ച്ചേ​ച്ചി മ​ഞ്ഞ​പ്പെ​ട്ടി പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

പള്ളിയിലേക്ക് ഖുർആൻ നൽകി ദേവകി ചേച്ചിയുടെ സ്നേഹസ​േന്ദശം

കാ​ളി​കാ​വ് (മ​ല​പ്പു​റം): പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​യി​ലേ​ക്ക് ഖു​ർ​ആ​ൻ ന​ൽ​കി ചെ​ല്ല​ക്കൊ​ടി കോ​ള​നി​യി​ലെ ദേ​വ​കി ചേ​ച്ചി പ​ക​ർ​ന്നു​ന​ൽ​കി​യ​ത്​ സ്നേ​ഹ​ത്തി​െൻറ​യും ഐ​ക്യ​ത്തി​െൻറ​യും സ​േ​ന്ദ​ശം. ഒ​ന്ന​ര നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള മ​ഞ്ഞ​പ്പെ​ട്ടി പ​ള്ളി പു​ന​ർ​നി​ർ​മാ​ണം ക​ഴി​ഞ്ഞ് വ്യാ​ഴാ​ഴ്ച ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ള്ളി സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ദേ​വ​കി​ച്ചേ​ച്ചി ഖു​ർ​ആ​ൻ കോ​പ്പി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഗ്ര​ന്ഥ​കാ​ര​നും പ​ണ്ഡി​ത​നു​മാ​യ വി.​കെ. കു​ട്ടി ഫൈ​സി ഏ​റ്റു​വാ​ങ്ങി.

ഖ​തീ​ബ് മു​നീ​റു​ൽ ഹ​സ​ൻ ഫൈ​സി, ഹി​ഫ്ള് കോ​ള​ജ്​ അ​ധ്യാ​പ​ക​ൻ അ​ൽ ഹാ​ഫി​ള് റ​ഫീ​ഖ് കാ​ടാ​മ്പു​ഴ, അ​നീ​സ് കൂ​രാ​ട്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലാം മ​മ്പാ​ട്ടു​മൂ​ല, വി.​കെ. അ​ബൂ​ബ​ക്ക​ർ, വി.​കെ. അ​ബ്​​ദു, വി. ​കു​ട്ടി മ​മ്മ​ദ്, എം. ​അ​ബ്​​ദു​ല്ല, കെ.​വി. സി​റാ​ജ്, വി.​കെ. സി​ബ്ഹ​ത്തു​ല്ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Devaki Chechi expressing her love by giving the Quran to the mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.