കോഴിക്കോട് കെ.എസ്​.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയം: വിദഗ്ധ സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോപ്ലക്‌സിന്‍റെ നിർമാണം സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. അളകസുന്ദര മൂർത്തി സമർപ്പിച്ച് റിപ്പോർട്ട് പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്‍റണി രാജു ഉത്തരവിട്ടു.

ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ്. ഹരികുമാർ (കൺവീനർ), ഐ.ഐ.ടി ഖരഗ്പൂർ സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. നിർജർ ധംങ്, കോഴിക്കോട് എൻ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം സീനിയർ പ്രൊഫ. ഡോ. ടി.എം. മാധവൻ പിള്ള, പൊതുമരാമത്ത്​ വകുപ്പ് ബിൽഡിംഗ്‌സ് ചീഫ് എൻജിനീയർ എൽ. ബീന, തിരുവനന്തപുരം എൻജിനീയറിങ് കോളജ് പ്രഫ. കെ.ആർ. ബിന്ദു എന്നിവർ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രൂ​പ​ക​ൽ​പ​ന​യി​ലെ അ​ശാ​സ്​​ത്രീ​യ​ത​മൂ​ലം കെ​ട്ടി​ട​ത്തി​‍െൻറ സു​ര​ക്ഷ​യി​ൽ​ ത​ന്നെ പ്ര​ശ്​​ന​മു​ണ്ടെ​ന്നാണ്​ ഐ.​ഐ.​ടി റി​പ്പോ​ർ​ട്ട്​. കെ​ട്ടി​ട​ത്തി​ലു​ട​നീ​ളം അ​പാ​ക​ത​ക​ളു​ണ്ടെ​ന്നും താ​ഴെ നി​ല​യി​ലെ ശ​ക്തി​പ്പെ​ടു​ത്ത​ലി​ന്​​ ശേ​ഷം ട​വ​റി​നു ​മു​ക​ളി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ ശി​പാ​ർ​ശ.

എന്നാൽ, ഐ.​ഐ.​ടി റി​പ്പോ​ർ​ട്ട്​ മ​റ്റൊ​രു വി​ദ​ഗ്​​ധ സം​ഘം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​ക്കാ​റി​ന്​ ക​ത്ത്​ ന​ൽ​കിയിരുന്നു. ചെ​ന്നൈ ഐ.​ഐ.​ടി റി​പ്പോ​ർ​ട്ട്​ മാ​ത്രം അ​ടി​സ്​​ഥാ​ന​മാ​ക്കി ബ​സ്​​സ്​​റ്റാ​ൻ​ഡ്​​ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ഉ​ൾ​പ്പെ​ടെ ന​ട​ത്ത​രു​തെ​ന്നാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ അ​ഭി​പ്രാ​യം.

അതേസമയം, ഐ.​ഐ.​ടി റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ത​ന്നെ ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നാ​ണ്​ കെ​ട്ടി​ടം നി​ർ​മി​ച്ച കെ.​ടി.​ഡി.​എ​ഫ്.​സി​യു​ടെ നി​ല​പാ​ട്.

Tags:    
News Summary - Deterioration of Kozhikode KSRTC bus terminal: An expert committee has been appointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.