Posted On
date_range Updated On
date_range തരംതാഴ്ത്തൽ;ആറുപേരെ വീണ്ടും ഡിവൈ.എസ്.പിമാരാക്കി
തിരുവനന്തപുരം: സി.ഐമാരായി തരംതാഴ‌്ത്തിയ 11 ഡിവൈ.എസ‌്.പിമാരിൽ ആറുപേരെ വീണ്ടും ഡിവൈ.എസ്.പിമാരാക്കി ആഭ്യന്തര വകുപ്പ‌് ഉത്തരവിറക്കി. കേരള അഡ‌്മിനിസ‌്ട്രേറ്റിവ‌് ൈട്രബ്യൂണൽ ഉത്തരവ് അടിസ്ഥാനത്തിലാണ‌് നടപടി.
വി.ജി. രവീന്ദ്രനാഥ‌്, ഇ. സുനിൽകുമാർ, എം.കെ. മനോജ‌് കബീർ, കെ.എസ‌്. ഉദയഭാനു, എസ‌്. അശോക‌്കുമാർ, ടി. അനിൽകുമാർ എന്നിവരെയാണ‌് വീണ്ടും ഡിവൈ.എസ‌്.പിമാരാക്കിയത‌്. ആറുപേരോടും പൊലീസ‌് ആസ്ഥാനത്ത‌് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു.
കേസുകളിലും മറ്റും പ്രതിയായതിെൻറ പേരിൽ അടുത്തിടെയാണ‌് 11ഡിവൈ.എസ‌്.പിമാരെ തരംതാഴ‌്ത്തിയത‌്. തുടർന്ന‌്, ഇവർ അഡ‌്മിനിസ‌്ട്രേറ്റിവ‌് ൈട്രബ്യൂണലിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.