'ഹാ ബെസ്റ്റ്. ഇന്ദുചൂഡൻ വണ്ടിവിട്ടോ.. അടിമയാവാന്‍ വേറെ ആളെ നോക്കിക്കോ '

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെ ഇത്തരം ഡയലോഗുകള്‍ പൊളിച്ചെഴുതാന്‍ വനിത -ശിശുക്ഷേമ വകുപ്പ് മുൻകൈയെടുക്കുന്നു. 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന പ്രമുഖ കാമ്പയിന്‍റെ ഭാഗമായാണ് ഡയലോഗുകള്‍ പൊളിച്ചെഴുതുന്ന പുതിയ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

''സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകൾ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങൾ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകൾക്ക് പ്രസക്തിയുണ്ട്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? എങ്കിൽ അവ പൊളിച്ചെഴുതി കമന്‍റ് ചെയ്യൂ. തിരഞ്ഞെടുക്കുന്നവ വനിത ശിശുവികസന വകുപ്പിന്‍റെ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും. '' #പൊളിച്ചെഴുത്ത് #ഇനിവേണ്ട വിട്ടുവീഴ്ച'' വനിത ശിശുക്ഷേമ വകുപ്പ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Full View

മോഹന്‍ലാല്‍- ഷാജി കൈലാസ്-രഞ്ജിത് ചിത്രം നരസിംഹത്തിലെ അടിമുടി സ്ത്രീവിരുദ്ധമായ   ഹിറ്റ് ഡയലോഗിനെ അടിസ്ഥാനമാക്കിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അടിമയാവാന്‍ ഇന്ദുചൂഡന്‍ വേറെ ആളെ നോക്കണമെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

Tags:    
News Summary - Department of Women and Child Welfare with a campaign to break down anti-women dialogues.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.