വയോജനങ്ങൾക്ക്​ ഹെൽപ്പ്​ ലൈൻ സേവനവുമായി സാമൂഹ്യനീതി വകുപ്പ്​

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ വയോജനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പിന്‍റെ സ്നേഹസമ്മാനമായി ഹെൽപ്പ് ലൈൻ സേവനമാരംഭിക്കും. 14567 എന്ന ടോൾ ഫ്രീ നമ്പറിലാണ് വയോജനങ്ങൾക്ക് സേവനമൊരുക്കുന്നത്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നവംബർ ഒന്നിന് രാവിലെ 11.30ന് സേവനപദ്ധതി ഓൺലൈനിൽ ഉദ്ഘാടനംചെയ്യും.

വിവിധ സർക്കാർ/സർക്കാറിതര സേവനങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ഫോൺവിളിയിലൂടെ അറിയാനാവുക. ഒപ്പം മാനസിക സംഘർഷങ്ങൾക്ക് സാന്ത്വനം, ആരോരുമില്ലാതെ വരുമ്പോഴത്തെ പുനരധിവാസം, പലതരം ചൂഷണങ്ങളിൽ പെട്ടുപോകുമ്പോഴുള്ള പിന്തുണ എന്നിവക്കും ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം.

'മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമവും സംരക്ഷണവും നിയമം' സംബന്ധിച്ച സഹായങ്ങളും ഇതുവഴി കിട്ടും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ഹെൽപ്പ് ലൈൻ നമ്പർ പ്രവർത്തിക്കുക.

Tags:    
News Summary - Department of Social Justice with helpline service for the elderly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.