ഡി.എൽ.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം 26ന്

കോഴിക്കോട്: ആൾ കേരള ഡെന്‍റൽ ലാബ് ഓണേഴ്സ് അസോസിയേഷൻ മൂന്നാമത് സംസ്ഥാന സമ്മേളനം 26ന് മലപ്പുറത്ത് നടക്കും. പുലാമന ്തോൾ എമറാൾഡ് റിസോർട്ടിൽ കാലത്ത് 10 ന് ആരംഭിക്കുന്ന സമ്മേളനം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.

കേരളത്തിൽ അഞ്ഞൂറോളം കൃത്രിമ ദന്ത ലാബുകളിലായി അമ്പതിനായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ആരോഗ്യരംഗത്തെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന അംഗീകാരമോ പരിഗണനയോ സർക്കാർ തലത്തിൽ ഈ സംഘടനക്ക് ലഭിക്കുന്നില്ല. മെഡിക്കൽ ലാബുകളെ പോലെ ഡെന്‍റൽ ലാബുകളെയും ജി.എസ്.ടി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ഭാരവാഹികളായ ശ്രീനിവാസൻ കരുണാകരനും മൻസൂർ ചെട്ടിപ്പടിയും ജയേഷ് കെ.സി യും സി.ടി ഹംസയും അറിയിച്ചു.

Tags:    
News Summary - dental lab owners association-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.