കുളിക്കാ​നിറങ്ങിയ ഡെൻറൽ കോളജ്​ വിദ്യാർഥി മുങ്ങിമരിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാ​നിറങ്ങിയ ഡ​​െൻറൽ കോളജ്​ വിദ്യാർഥി മുങ്ങിമരിച് ചു. ഒഴുക്കിൽപെട്ട മറ്റൊരാൾ രക്ഷപ്പെട്ടു. കോട്ടയം ഗവ. ഡ​​െൻറൽ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയും കൽപറ്റ േനാർത് ത് പൗർണമിയിൽ വേണുഗോപാലി​​​െൻറ മകനുമായ വിഷ്ണുവാണ്​​ (20) മരിച്ചത്. പാറമ്പുഴ ഡിപ്പോ കടവിൽ ഞായറാഴ്​ച വൈകീട്ട്​ ആറോടെയായിരുന്നു അപകടം.

അവധിദിനമായിരുന്നതിനാൽ ഗാന്ധിനഗറിലെ ഡ​​െൻറൽ കോളജ്​ ഹോസ്​റ്റലിൽനിന്ന് വൈകീട്ട് അഞ്ചോടെ വിഷ്ണുവും 11 കൂട്ടുകാരും പാറമ്പുഴയിലെ മൈതാനത്ത് ഫുട്ബാൾ കളിക്കാനെത്തിയതായിരുന്നു. കളികഴിഞ്ഞ് സംഘം സമീപത്തെ ആറ്റിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ വിഷ്ണുവും കൂട്ടുകാരനും ബണ്ടിൽ കയറിനിൽക്കു​േമ്പാൾ തെന്നി വെള്ളത്തിേലക്ക് വീഴുകയായിരുന്നു.

വിഷ്ണു ഒഴുക്കിൽപെട്ട് താഴേക്കുപോയി. ഒഴുക്കിൽപെട്ട മറ്റൊരാൾ കല്ലിൽ പിടിച്ച്​ രക്ഷപ്പെട്ടു. വിഷ്ണു മുങ്ങിത്താഴുന്നതുകണ്ട്​ പരിഭ്രാന്തരായ സുഹൃത്തുക്കൾ ബഹളം​െവച്ചതോടെ നാട്ടുകാർ ഒാടിക്കൂടിയെങ്കിലും ആഴക്കൂടുതലായതിനാൽ ആർക്കും ഇറങ്ങാനായില്ല. ഇരുട്ട് വീണതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.

ഇവർ അറിയിച്ചതനുസരിച്ച്​ ഗാന്ധിനഗർ ​െപാലീസും കോട്ടയം ഫയർഫോഴ്​സും സ്ഥലത്തെത്തി. ഫയർഫോഴ്സ്​ സ്കൂബാ ഡൈവിങ് സംഘം നടത്തിയ തിരച്ചിലിൽ അരമണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. നേരത്തേയും പാറമ്പുഴ ഡിപ്പോ കടവിൽ വിദ്യാർഥികൾ മുങ്ങിമരിച്ചിട്ടുണ്ട്​.

Tags:    
News Summary - Dental College Student Drowned death in Kottayam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.