അക്രമത്തെ തള്ളിപറയുന്നു; നീതിയുക്തമായ അന്വേഷണം നടത്തണം -കെ.എസ്.യു

തിരുവനന്തപുരം: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്. അക്രമത്തെ തള്ളിപറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി നേതാക്കൾ വിളിച്ചുപറയുന്നവരെ പ്രതിയാക്കരുത്. യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അഭിജിത് വ്യക്തമാക്കി.

കുയിലിമലയിലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലാണ് എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിലായി. നിഖിൽ പൈലി ഉൾപ്പെടെ കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു.നേരത്തെ, കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജെറിൻ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ. കണ്ണൂർ തളിപ്പറമ്പ്​ പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്‍റെ മകനാണ്​ ധീരജ്. അഭിജിത്, അമൽ എന്നീ വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Denies violence A fair inquiry should be held KSU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.