Posted On
date_range Updated On
date_range നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ച് നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. വി.വി. പ്രകാശിനെ നിലമ്പൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതിഷേധ പ്രകടനം.
ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാവുമെന്ന് പ്രകടനത്തിൽ മുദ്രാവാക്യമുയർന്നു. അഞ്ച് വർഷക്കാലം മണ്ഡലത്തിലെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ആര്യാടൻ ഷൗക്കത്തെന്ന് പ്രവർത്തകർ പറഞ്ഞു.
നിലമ്പൂരിൽ കോൺഗ്രസിെൻറ അന്തിമ വാക്ക് ആര്യാടൻ മുഹമ്മദാണെന്നും നീതിനിഷേധം െവച്ചുപൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. പട്ടാമ്പി മണ്ഡലം ആര്യാടൻ ഷൗക്കത്തിന് നൽകിയെങ്കിലും വിജയ പ്രതീക്ഷയില്ലെന്ന തിരിച്ചറിവിൽ അദ്ദേഹം നിേഷധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.