Posted On
date_range Updated On
date_range വിദ്യാർഥിയെ മർദ്ദിച്ച എസ്.ഐ രാജിവെക്കണമെന്നാവശ്യപ്പെട്ട് മാർച്ച്
കോഴിക്കോട്: വനിത ഹോസ്റ്റലിനടുത്ത് വച്ച് വിദ്യാർഥിയെ എസ്.ഐ മർദിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികളുടെ മാർച്ച്. നടക്കാവ് സ്വദേശി അജയ്‌യെ മര്‍ദ്ദിച്ച മെഡിക്കല്‍ കോളെജ് എസ് ഐ ഹബീബുള്ളയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളെജ് എസ്‌ഐ മര്‍ദ്ദിച്ചുവെന്നാരോപിച്ച് അജയ് രംഗത്തെത്തിയത്. കഴുത്തിലെ എല്ലിനും ഇടിപ്പെല്ലിനും സാരമായി പരിക്കേറ്റ അജയ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.