Posted On
date_range Updated On
date_range അനിൽ പനച്ചൂരാൻെറ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യം; അസ്വാഭാവിക മരണത്തിന് കേസ്
കായംകുളം / തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻെറ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ. ഭാര്യയുടെ ആവശ്യപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
ഭാര്യ മായയുടെ പരാതിയിൽ കായാംകുളം പൊലീസാണ് കേസെടുത്തത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ മരണ കാരണത്തെക്കുറിച്ച് വ്യക്തത വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അനിൽ പനച്ചൂരാൻെറ (55) മരണം. വീട്ടിൽ തലചുറ്റി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.