കേഴമാൻവേട്ട; ഹോട്ടൽ ഉടമയും കൂട്ടാളിയും അറസ്റ്റിൽ

അടിമാലി: കേഴമാനിനെ വേട്ടയാടി കറിവെച്ച് വിളമ്പിയ ഹോട്ടൽ ഉടമയും കൂട്ടാളിയും അറസ്റ്റിൽ. അടിമാലി കൂമ്പൻ പാറ പൂണേലിപ്പടി നൈസ് ഹോട്ടൽ ഉടമ വൈക്കം കുർച്ചിത്തറ വീട്ടിൽ ജോബിൻ കെ. ജോൺ ( 39 ), സഹായി കോതമംഗലം വടാട്ടുപാറ കുന്നത്തറ വീട്ടിൽ കെ.ജി. മാമച്ചൻ (50) എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസർ ജോജി ജയിംസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ രണ്ട് ഫ്രിഡ്ജ്ജു കളിലായി സൂക്ഷിച്ചിരുന്ന 4.900 കിലോ കേഴമാൻ ഇറച്ചി പിടികൂടി.

കൂടാതെ കറിവെക്കാൻ പാകത്തിനായി നുറുക്കിവെച്ച ഇറച്ചി, കറി വെക്കാൻ ഉപയോഗിച്ച കുക്കർ ഇതര പാത്രങ്ങൾ, വേട്ടയാടാൻ ഉപയോഗിച്ച ആയുധങ്ങൾ, രണ്ട് ഫ്രിഡ്ജ് എന്നിവ പിടികൂടി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് വനപാലകർ പറഞ്ഞു. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. ശനിയാഴ്ച രാത്രി 8.30നാണ് ഇവരെ പിടികൂടിയത്. ഹോട്ടലിൽ എത്തിയ വി.ഐ.പികൾക്കും കേഴമാനിന്റെ ഇറച്ചി വിളമ്പിയതായി പ്രതികൾ പറഞ്ഞു.

ഹോട്ടലിന് മുകൾഭാഗത്തായി കാട് പിടിച്ച് കിടന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് ഇവർ കേഴമാനിനെ വേട്ടയാടി പിടിച്ചത്. നേരത്തെയും ഇത്തരത്തിൽ കേഴമാനിനെ വേട്ടയാടി പിടിച്ചിട്ടുണ്ട്. ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ. ശിവപ്രസാദ്, എസ്.എഫ്. ഒമാരായ എൻ. എ മനോജ്, ഷൈജു വിശ്വനാഥൻ, ബി.എഫ്.ഒമാരായ എ.എസ്. വിപിൻ, പി.പി. സുരേന്ദ്രൻ, അരുൺ കുമാർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

Tags:    
News Summary - Deer hunting; The hotel owner and his accomplice were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.