മദ്യം നൽകാത്തതിന് വധഭീഷണി: രണ്ടുപേര്‍ അറസ്​റ്റില്‍

വൈപ്പിന്‍: തെക്കന്‍ മാലിപ്പുറം സ്​റ്റോപ്പിലെ ബാർ ഹോട്ടലില്‍ വടിവാള്‍ കാണിച്ച് വധഭീഷണി മുഴക്കിയ മൂന്നംഗ സംഘത്തില്‍ രണ്ടുപേരെ ഞാറക്കല്‍ പൊലീസ് അറസ്​റ്റ് ചെയ്തു.

എളങ്കുന്നപ്പുഴ പെരുമാള്‍പടി നികത്തിത്തറ രാഹുല്‍ ബാബു (23), മരോട്ടിക്കപ്പറമ്പില്‍ ജെയ്‌സണ്‍ (32) എന്നിവരാണ്​ അറസ്​റ്റിലായത്.

ഈ മാസം 16ന് ബാര്‍ അടച്ച സമയത്തെത്തി മദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തരാന്‍ പറ്റില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് തിരികെ പോയ സംഘം 21ന്​ രാത്രി വീണ്ടുമെത്തി വടിവാള്‍ പ്രദര്‍ശിപ്പിക്കുകയും ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് ഞാറക്കല്‍ പൊലീസ് പറഞ്ഞു. ബാര്‍ ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്. 

Tags:    
News Summary - death threats , Two arrested in kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.