ഒടുവിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി നടത്തിയ ജില്ല പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമെതിരെ കേസ്

പാ​ല​ക്കാ​ട്: കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ല്‍ ബി.​ജെ.​പി പാ​ല​ക്കാ​ട് ജി​ല്ല നേ​താ​ക്ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ണ്‍ഗ്ര​സ് എം.​എ​ല്‍.​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ൽ ബി.​ജെ.​പി ജി​ല്ല അ​ധ്യ​ക്ഷ​ന്‍ പ്ര​ശാ​ന്ത് ശി​വ​ന്‍, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ്. വി​ഡി​യോ തെ​ളി​വു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് ന​ട​പ​ടി.

ബി.​ജെ.​പി നേ​താ​ക്ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബു​ധ​നാ​ഴ്ച വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. ഓ​മ​ന​ക്കു​ട്ട​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച കോ​ണ്‍ഗ്ര​സ് പ​രാ​തി ന​ല്‍കു​ക​യും ചെ​യ്തു. പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കോ​ണ്‍ഗ്ര​സ് പാ​ല​ക്കാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​വി. സ​തീ​ഷാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം എം.​എ​ല്‍.​എ ഓ​ഫി​സി​ലേ​ക്ക് ബി.​ജെ.​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ഓ​മ​ന​ക്കു​ട്ട​ന്റെ ഭീ​ഷ​ണി പ്ര​സം​ഗം.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കു പി​ന്നാ​ലെ പാ​ല​ക്കാ​ട്ട് വി​ളി​ച്ചു​ചേ​ര്‍ത്ത സ​ര്‍വ​ക​ക്ഷി യോ​ഗം പൂ​ര്‍ത്തി​യാ​യ​താ​യി ഡി​വൈ.​എ​സ്.​പി വി.​എ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. പാ​ര്‍ട്ടി ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​ര്‍ച്ചും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ര്‍വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ങ്കെ​ടു​ത്ത പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചെ​ന്ന് ഡി​വൈ.​എ​സ്.​പി വ്യ​ക്ത​മാ​ക്കി.

പാലക്കാട് നഗരസഭ ആരംഭിക്കുന്ന നൈപുണ്യ വികസനകേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കമാണ് പാലക്കാട് കോൺഗ്രസ്-ബി​.ജെ.പി വാക്പോരിലേക്കും കൊലവിളി​യി​ലേക്കും എത്തിച്ചത്. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവൻ ഭീഷണി മുഴക്കിയിരുന്നു.

ഭിന്നശേഷി വിദ്യാർഥികളോട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടനും ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടിവരുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.  

Tags:    
News Summary - death threat to rahul mamkootathil: Case against BJP district president and general secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.