Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് വധഭീഷണി: ഫോണിൽ വിളിച്ചത് മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പ്രാഥമിക കണ്ടെത്തൽ
നെടുമ്പാശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ഭാഗത്തുനിന്നാണ് ഇതുസംബന്ധിച്ച ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ കേസെടുത്തത്.
ശനിയാഴ്ച പുലർച്ച പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് മൊബൈൽ ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയത്. നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് വാടകക്ക് താമസിക്കുന്നയാളുടെ ഫോണിൽനിന്നാണ് വിളി പോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ മാനസിക അസ്വസ്ഥതയുള്ളയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. വിശദ അന്വേഷണം നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.