കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചു; ഒരേ കുടുംബത്തിലെ മൂന്നാം മരണം

കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്. പറമ്പിൽ ബസാർ പാറക്കടവ് പാലത്തിന് സമീപമാണ് താമസം. റുഖിയാബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പക്ഷാഘാതെ തുടർന്ന് ചികിത്സയിലായിരുന്നു റുഖിയാബി. ഷാഹിദ കാൻസർ രോഗിയായിരുന്നു.

ഇതിനിടെ രോഗവ്യാപന കേന്ദ്രമായി മാറിയ ഓര്‍ക്കാട്ടേരിയിലെ അസ്മ ബേക്കറിയുമായി ബന്ധപ്പെട്ടവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 

Tags:    
News Summary - death in quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.