പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ വ്യാപാരി ട്രെയിൻ തട്ടി മരിച്ചു. ഹാജി റോഡിലെ സ്പാനിയൽ റെഡിമെയ്ഡ് &ടെക്സ്റ്റ് യിൽസ് ഷോപ്പുടമ കുയ്യാൽ ഹൗസിൽ നസീലാ (26)ണ് മരിച്ചത്. ഇന്ന് രാവിലെ 5.30 ന് വളപട്ടണം റെയിൽവെ പാലത്തിന് വടക്ക് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനാണ് നസീലിനെ ഇടിച്ചത്.
പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഷംസുദ്ദീൻ അസ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സമീറ, അഫ്സൽ, ഫാസിൽ, അസീൽ, നബീൽ.
വളപട്ടണം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കൊളജിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വൈകീട്ട് 4ന്പാപ്പിനിശ്ശേരി അറത്തിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.പരേതനോടുള്ള ആദരസൂചകമായി പാപ്പിനിശ്ശേരി റെയിൽവെ ഗേറ്റ് പരിസരത്ത് വൈകിട്ട് 3 മണി മുതൽ ഹർത്താലാചരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.കെ.നാസർ ഹാജിയുടെ നേതൃത്വത്തിൽ നസീലിെൻറ നിര്യാണത്തിൽ അനുശോചിച്ചു അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.