മക്കളുടെ മരണം: ദമ്പതികൾക്ക് 1.99 കോടി നഷ്ടപരിഹാരം

കൊച്ചി: പുണെയിലെ റിസോർട്ടിലുണ്ടായ അപകടത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട ദമ്പതികൾക്ക് 1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ്. എറണാകുളം ആമ്പല്ലൂർ സ്വദേശികളായ പി.വി. പ്രകാശൻ, വനജ പ്രകാശൻ എന്നിവരുടെ മക്കളായ നിതിൻ പ്രകാശ് (24), മിഥുൻ പ്രകാശ് (30) എന്നിവർ മരിച്ച സംഭവത്തിലാണ് ഉത്തരവ്.

2020 ഒക്ടോബറിൽ കരന്തിവാലി അഡ്വഞ്ചർ ആൻഡ് അഗ്രോ ടൂറിസം റിസോർട്ടിൽ വിനോദ കേളിക്കിടെ വെള്ളത്തിൽ മുങ്ങിയാണ് ഇരുവരും മരിച്ചത്. റിസോർട്ട് മാനേജ്മെന്റിന്‍റെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു ദമ്പതികൾ കോടതിയെ സമീപിച്ചത്. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് നഷ്ടപരിഹാരം വിധിച്ചത്.

റിസോർട്ടിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പുണെ പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാരത്തുക 30 ദിവസത്തിനകം നൽകണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Death of children: 1.99 crore compensation to couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.