Posted On
date_range Updated On
date_range വാളയാർ പീഡനക്കേസിലെ പ്രതിയുടെ മരണം: പ്രേരണാകുറ്റത്തിന് പിടിയിലായയാൾ റിമാൻറിൽ
ആലുവ: വാളയാർ പീഡനക്കേസിലെ പ്രതിയായ മധുവിന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് പ്രേരണ കുറ്റത്തിന് പിടിയിലായയാൾ റിമാൻറിൽ. എടയാറിൽ മധു തൂങ്ങി മരിച്ച ഫാക്ടറിയുടെ സൈറ്റ് മാനേജർ നിയാസിനെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്.
ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് മധുവിനെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമാക്കിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. 36 മണിക്കൂറോളം മധുവിനെ കമ്പനിയിൽ തടവിൽ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമത്താലാണ് മധു തൂങ്ങി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.