കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാൾ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: കോട്ടയത്ത് വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്‍ തുരുത്ത് സ്വദേശി മധു(45) ആണ് മരിച്ചത്. രാവിലെ ഭക്ഷണം നല്‍കാനായി ബന്ധുക്കള്‍ മുറിയില്‍ എത്തിയപ്പോള്‍ മധുവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

ജൂൺ 26നാണ് ഇദ്ദേഹം ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. ഇടക്കിടെ അപസ്മാരം ഉണ്ടാകാറുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിക്കും. കോവിഡ് പരിശോധനക്കായി സ്രവം ശേഖരിക്കും.

Tags:    
News Summary - Death in kottayam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT