കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ബ​സ് സ്റ്റോ​പ് പ​രി​സ​ര​ത്ത് റോ​ഡ​രി​കി​ല്‍

കോ​ണ്‍ക്രീ​റ്റ് ബ്ലോ​ക്കു​ക​ള്‍ അ​ടു​ത്ത​ടു​ത്താ​യി മാ​റ്റി​സ്ഥാ​പി​ക്കു​ന്നു

ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു

തേഞ്ഞിപ്പലം: ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി ഉണ്ടാക്കിയ വലിയ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതോടെ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണം. കുഴിയെടുത്ത ഭാഗത്തെ റോഡരികില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ ശനിയാഴ്ച മാറ്റിസ്ഥാപിച്ചു. ദേശീയപാത പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്‍.സി.എല്‍ കമ്പനി അധികൃതരെത്തിയാണ് അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ദേശീയപാതയോരത്ത് തൊട്ടടുത്തായി സ്ഥാപിച്ചത്.

വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയും റവന്യൂ ജീവനക്കാരനുമായ വിനോദ്കുമാര്‍ (48) കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്തെ വലിയ താഴ്ചയിലേക്ക് വീണ് മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് സുരക്ഷക്രമീകരണം കുറ്റമറ്റരീതിയിലാക്കാന്‍ നടപടി സ്വീകരിച്ചത്.മുമ്പ് പാണമ്പ്രയില്‍ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായെടുത്ത കുഴിയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞിരുന്നു. അന്ന് യാത്രക്കാരായ യുവാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

‘നരഹത്യക്ക് കേസെടുക്കണം’

തേഞ്ഞിപ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പാക്കാതെ നിര്‍മിച്ച കുഴിയില്‍ വീണ് തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ്കുമാര്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍മാണ കമ്പനിയായ കെ.എന്‍.ആര്‍.സി.എല്ലിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു. വിനോദ്കുമാറിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സുരക്ഷ ഉറപ്പാക്കാനായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അപകടക്കെണി ഒഴിവാക്കണം’

തിരൂരങ്ങാടി: ദേശീയപാത അധികൃതരുടെ അനാസ്ഥകാരണം അപകടം പതിവാകുന്നതായും പ്രവൃത്തികളിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥൻ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരിൽ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുസ്തഫ കമാൽ മുന്നിയൂർ അധ്യക്ഷത വഹിച്ചു. മുജീബ്‌ കളിയാട്ടമുക്ക്‌, വി.പി. അബ്ദുൽ കരീം, മുഹമ്മദ്‌ സലീം കളങ്ങാടൻ, സൈതലവി പാരാടൻ, നജീബ്‌ പ്രതീക്ഷ എന്നിവർ സംസാരിച്ചു.

സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ പാ​ളി​ച്ച -എം.​എ​ൽ.​എ

വ​ള്ളി​ക്കു​ന്ന്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യെ​ടു​ത്ത കി​ട​ങ്ങി​ൽ വീ​ണ് റ​വ​ന്യൂ ജീ​വ​ന​ക്കാ​ര​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ അ​ധി​കൃ​ത​രു​ടെ സു​ര​ക്ഷ ലം​ഘ​ന​വും പാ​ളി​ച്ച​യു​മാ​ണെ​ന്ന് പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ പ​റ​ഞ്ഞു. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​തി​രു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും കി​ട​ങ്ങു​ക​ൾ​ക്ക് ചു​റ്റും സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യി അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന വി​ഷ​യം നി​ര​വ​ധി ത​വ​ണ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു.

കോ​ൺ​ക്രീ​റ്റ് ബാ​രി​യ​ർ സ്ഥാ​പി​ക്കാ​ൻ വി​ട്ടു​പോ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​വ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ലൈ​സ​ൺ ഓ​ഫി​സ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത്. അ​വ പാ​ലി​ക്ക​പ്പെ​ടാ​ത്ത​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ദാ​രു​ണ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. 

Tags:    
News Summary - Death by falling into a ditch on the National Highway: Concrete blocks replaced without gap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.