ഡീസല്‍ വിലവര്‍ധന കെ.എസ്.ആര്‍.ടി.സിക്ക് ഇരുട്ടടി

കോട്ടയം: വരവും ചെലവും തമ്മിലെ അന്തരം കുറക്കാനും ടിക്കറ്റിതര വരുമാനം വര്‍ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും നീക്കം സജീവമായിരിക്കെ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചത് കെ.എസ്.ആര്‍.ടി.സിക്ക് ഇരുട്ടടിയായി. ഡീസല്‍ വില ലിറ്ററിന് 2.37 രൂപ കൂടിയതോടെ പ്രതിദിനം 12 ലക്ഷത്തോളം രൂപയുടെ അധികബാധ്യതയാണുണ്ടായിരിക്കുന്നത്. മാസം മൂന്നരക്കോടിയോളം രൂപയും. കെ.എസ്.ആര്‍.ടി.സി പ്രതിദിനം 4.25 ലക്ഷം ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്. ഈ അധിക ബാധ്യതയോടെ പ്രതിസന്ധി വീണ്ടും രൂക്ഷമാവുമെന്ന ആശങ്കയിലാണ് മാനേജ്മെന്‍റ്. ഇക്കാര്യം കോര്‍പറേഷന്‍ ഉന്നതര്‍ ഇന്ന് വകുപ്പ് മന്ത്രിയെ ധരിപ്പിക്കും. തുടര്‍ച്ചയായ ഡീസല്‍ വിലവര്‍ധനയിലൂടെ പ്രതിമാസം കോടികളുടെ ബാധ്യതയാണ് കോര്‍പറേഷനുണ്ടാവുന്നത്. പെന്‍ഷനും ശമ്പളത്തിനും ബാങ്ക് വായ്പയെ ആശ്രയിക്കുകയും പലിശയിനത്തില്‍ മാസംതോറും കോടികള്‍ നല്‍കുകയും ചെയ്യുന്നതിനിടെയുണ്ടാവുന്ന അധികബാധ്യത കോര്‍പറേഷന്‍െറ നിലനില്‍പ് കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും ഉന്നത വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.

ഈ മാസത്തെ പെന്‍ഷന് കെ.എസ്.ആര്‍.ടി.സി വിഹിതമായ 27.5 കോടിക്കുള്ള നെട്ടോട്ടത്തിനിടെയാണ് വീണ്ടും അധികബാധ്യത വന്നിരിക്കുന്നത്. പുറമെ നവംബറിലെ ശമ്പളത്തിന് 70 കോടിയും കണ്ടത്തെണം. കഴിഞ്ഞമാസത്തെ ശമ്പളത്തിന്‍െറ പേരില്‍ ഉയര്‍ന്ന വിവാദം കെട്ടടങ്ങുംമുമ്പാണ് വീണ്ടും ശമ്പളത്തിനായി ബാങ്കുകളെ സമീപിക്കുന്നത്. ഇന്നത്തെ നിലയില്‍ പ്രതിമാസം 110 കോടി ശമ്പളത്തിനും പെന്‍ഷനുമായി കണ്ടത്തൊന്‍ കഴിയില്ളെന്ന് കോര്‍പറേഷന്‍ അധികൃതര്‍ മന്ത്രിയെ അറിയിച്ചുകഴിഞ്ഞു.ഓര്‍ഡിനറി ബസുകളുടെ ടിക്കറ്റ് നിരക്ക് ഒരുരൂപ കുറച്ചതുവഴി പ്രതിമാസം എട്ടുകോടിയും ഡി.എ 20 ശതമാനം വര്‍ധിപ്പിച്ചതിലൂടെ 20 കോടിയും ഡീസല്‍ വില അടിക്കടി വര്‍ധിക്കുന്നതിലൂടെ 15 കോടിയോളം രൂപയും പ്രതിമാസം അധികബാധ്യതയുണ്ടാവുകയാണ്. ഇത് എങ്ങനെ പരിഹരിക്കുമെന്നതാണ് പുതിയ സി.എം.ഡിയേയും കുഴക്കുന്നത്. ടിക്കറ്റ് നിരക്ക് ഒരുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനം എടുത്തിട്ടുമില്ല.

പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യത്തോട് ഇനിയും അനുകൂലമായി പ്രതികരിക്കാനും ധനവകുപ്പ് തയാറായിട്ടില്ല. അതിനിടെ കോര്‍പറേഷന്‍െറ ബാധ്യതയും കുമിഞ്ഞുകൂടുകയാണ്. കടം 33,375 കോടിയോളം എത്തുകയും ചെയ്തു. അടിക്കടിയുണ്ടാവുന്ന സംസ്ഥാന-പ്രാദേശിക ഹര്‍ത്താലുകളും സമരങ്ങളും പ്രതിദിന വരുമാനത്തെയും ബാധിക്കുകയാണ്. ആറുകോടി വരുമാനം പ്രതീക്ഷിക്കുന്നിടത്ത് ലഭിക്കുന്നത് അഞ്ചുകോടിയില്‍ താഴെ മാത്രമാണ്.

Tags:    
News Summary - deasel price increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.