Posted On
date_range Updated On
date_range ഷുഹൈബ് വധം: ഇ.പി. ജയരാജന്‍റെ പി.എയെ ചോദ്യം ചെയ്യണം -ഡീന്‍ കുര്യാക്കോസ്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍റെ കൊലപാതകത്തിൽ മട്ടന്നൂർ എം.എല്‍.എ. ഇ.പി ജയരാജന്‍റെ പേഴ്സണല്‍ സെക്രട്ടറി രതീഷിനെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്.
കൊലപാതകത്തിന്‍റെ ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ രതീഷിന് അറിയാമെന്നും അദ്ദേഹം അറിയിച്ചു.
മട്ടന്നൂര്‍ മേഖലയിലെ രാത്രികാല യോഗങ്ങള്‍ക്ക് രതീഷാണ് നേതൃത്വം നല്‍കിയിരുന്നത്. ഇത്തരം അക്ഷേപങ്ങൾ നിലനില്‍ക്കുമ്പോഴും രതീഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാവാത്തതില്‍ ദുരൂഹതയുണ്ടെന്നും ഡീന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.