കോന്നി: സൗദിയിൽ മരിച്ച കോന്നി സ്വദേശി റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാന ത്താവളത്തിലെത്തിച്ച മൃതദേഹം ഇന്നുതന്നെ പത്തനംതിട്ടയിലെ കോന്നിയിൽ എത്തിക്കും.
റഫീഖിൻറെ മൃതദേഹത്തി ന് പകരം കൊണ്ടുവന്ന ശ്രീലങ്കൻ യുവതി ബന്ധാരെ മനൈകി ബലേജിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.
കോന്നി സ്വദേശി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ അബ്ദുൽ റസാഖിന്റെ മകനാണ് സൗദിയിൽ മരിച്ച റഫീഖ് (28). വ്യാഴാഴ്ചയാണ് റഫീഖിെൻറ മൃതദേഹത്തിന് പകരം ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം കോന്നിയിൽ കൊണ്ടുവന്നത്. റഫീഖിെൻറ മൃതദേഹം ശ്രീലങ്കയിലേക്കും മാറി അയക്കുകയായിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് പെട്ടി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ മാറിയത് അറിയുന്നത്. എംബാം ചെയ്ത് പെട്ടിയിലാക്കി സീൽ ചെയ്തപ്പോഴും ബന്ധപ്പെട്ട നമ്പർ, രേഖകൾ എന്നിവ പെട്ടിയിൽ പതിച്ചപ്പോഴും കാർഗോ അധികാരികൾക്കുണ്ടായ വീഴ്ചയാണ് മൃതദേഹങ്ങൾ മാറിപ്പോകാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.