മട്ടാഞ്ചേരി: ഒന്നര ദിവസം പ്രായമായ ആണ്‍കുഞ്ഞിന്‍െറ മൃതദേഹം പത്രക്കടലാസില്‍ പൊതിഞ്ഞ് പ്ളാസ്റ്റിക് കിറ്റിലാക്കി മരച്ചുവട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഫോര്‍ട്ട്കൊച്ചി ബാസ്റ്റിന്‍ സ്ട്രീറ്റില്‍ പാതയോരത്താണ് ചൊവ്വാഴ്ച രാവിലെ എട്ടോടെ മൃതദേഹം കണ്ടത്. മരച്ചുവട്ടില്‍ എന്തോ പൊതി കണ്ട് സംശയം തോന്നിയ ഓട്ടോതൊഴിലാളികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസിന്‍െറ പരിശോധനയിലാണ് നവജാതശിശുവിന്‍െറ മൃതദേഹമാണെന്ന് മനസ്സിലായത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരിക്കണം കുഞ്ഞ് മരിച്ചതെന്നാണ് നിഗമനം. പൊക്കിള്‍ക്കൊടി ആശുപത്രികളില്‍ മുറിച്ചുമാറ്റാറുണ്ടെങ്കിലും ഇതിന്‍െറ പൊക്കിള്‍ക്കൊടി പത്ത് ഇഞ്ചോളം നീളത്തിലായിരുന്നു. വീട്ടിലോ ഹോം സ്റ്റേയിലോ ആകാം പ്രസവം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സമീപത്തെ ഹോം സ്റ്റേകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടത്തൊനായില്ല. ഫോര്‍ട്ട്കൊച്ചി എസ്.ഐ എസ്. ദ്വിജേഷിന്‍െറ നേതൃത്വത്തില്‍ മൃതദേഹം ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലത്തെിക്കുകയും പരിശോധനക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.