'പെറ്റികേസുകളുടെ എണ്ണം കൂട്ടണം' ഡി.സി.പി ഐശ്വര്യ ദോഗ്രയുടെ നിർദേശം വിവാദത്തിൽ

കൊച്ചി: നഗരത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും നിർദേശം നൽകിയ ഡി.സി.പി. ഐശ്വര്യ ദോഗ്ര വീണ്ടും വിവാദത്തിൽ. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പൊലീസ് ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇതിനിടെയാണ് ഐശ്വര്യ ദോഗ്രെയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് അയച്ച വയര്‍ലെസ് സന്ദേശം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

''സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനുള്ള പെറ്റി കേസുകള്‍ കൂടുതല്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. പല സ്റ്റേഷനുകളുടെയും പെര്‍ഫോമന്‍സ് മോശമാണെന്ന് അറിയിക്കുന്നു. 9-12 പെര്‍ഫോമന്‍സ് പല സ്റ്റേഷനുകളിലും മോശമാണെന്ന് അറിയിച്ചിട്ടുണ്ട്. എസ്.എച്ച്.ഒമാര്‍ കൂടുതല്‍ ഡിറ്റന്‍ഷന്‍ നടത്തണമെന്ന് മാഡം അറിയിക്കുന്നുണ്ട്,'' വയര്‍ലെസ് സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പിഴയായി കേരള സര്‍ക്കാരിന് ലഭിച്ചത് 125 കോടി രൂപയാണ്. പിഴ ചുമത്തി പൊലീസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷവും നിയമസഭയിൽ ഉന്നയിച്ചിരുന്നു.

Tags:    
News Summary - DCP Aishwarya Dogra's proposal in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.