Posted On
date_range Updated On
date_range ഒന്നര വയസ്സുകാരന് മർദനം: ഡേ കെയർ ഉടമയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ഒന്നര വയസ്സുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ഡേ കെയർ ഉടമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാലാരിവട്ടത്തെ കളിവീട് ഡേ െകയർ നടത്തിപ്പുകാരി കോട്ടയം പാലാ സ്വദേശി മിനി മാത്യുവിെൻറ (49) ജാമ്യാപേക്ഷയാണ് കുന്നുംപുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി തള്ളിയത്.
ജാമ്യം അനുവദിച്ചാൽ സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാകും നൽകുകയെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം അഞ്ചുമനയിൽ താമസിക്കുന്ന തിരുവല്ല സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ ഡേ കെയർ നടത്തിപ്പുകാരിയായ മിനി അടിക്കുന്നതിെൻറയും ചെവിയിൽ പിടിച്ച് തിരിക്കുന്നതിെൻറയും ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.