പിടിയിലായ കടുവ)

ഭീതി വിതച്ച ആ നരഭോജി അകത്തായി; മയക്കുവെടി​വെച്ചാണ്​ കടുവയെ പിടികൂടിയത്​

ചെന്നൈ: ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും ഭീതി വിതച്ച്​ വിഹരിച്ചിരുന്ന നരഭോജി കടുവയെ മയക്കുവെടി​െവച്ച് ജീവനോടെ പിടികൂടി.

വെള്ളിയാഴ്​ച രാവിലെ മസിനഗുഡി വനമേഖലയിൽവെച്ചാണ്​ കടുവയെ പിടികൂടിയത്​. ഒരു വർഷത്തിനിടെ നാലുപേരെയാണ്​ കടുവ കൊന്നത്​. ഇതിന്​ പുറമെ മുപ്പതോളം വളർത്തുമൃഗങ്ങളെയും കടുവ കൊന്നിരുന്നു.

മൂന്നാഴ്ചക്കാലമായി കേരള- തമിഴ്​നാട്​ വനം ജീവനക്കാർ ഉൾപ്പെടെ 150 പേരടങ്ങുന്ന സംഘമാണ്​ കടുവയെ പിടികൂടാൻ നിയോഗിക്കപ്പെട്ടത്​. 


വ്യാഴാഴ്​ച രാത്രി പത്ത്​ മണിയോടെ മയക്കു​വെടിയേറ്റ കടുവ വനത്തിനുള്ളിലേക്ക്​ കടന്നിരുന്നു. കടുവയെ വെടിവെച്ച്​ കൊല്ലാൻ തമിഴ്​നാട്​ വനം വകുപ്പ്​ ഉത്തരവിട്ടിരുന്നു​െവങ്കിലും മദ്രാസ്​ ഹൈകോടതി ഇടപെട്ട്​ ജീവനോടെ പിടികൂടാൻ ഉത്തരവിടുകയായിരുന്നു.

ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെത്തിച്ച്​ കടുവക്ക്​ തുടർ ചികിൽസ ലഭ്യമാക്കുമെന്ന്​ വനം മന്ത്രി രാമചന്ദ്രൻ അറിയിച്ചു.

Tags:    
News Summary - Dangerous tiger captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.