ജീവനൊടുക്കിയ​ ഷാജിയെ എസ്​.എഫ്​.ഐക്കാർ മർദിച്ചെന്ന്​ നൃത്തപരിശീലകർ

കൊച്ചി: കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസിൽ മാർഗംകളി വിധികർത്താവ്​ പി.എൻ. ഷാജിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്​.എഫ്​.ഐക്കതിരെ നൃത്തപരിശീലകർ. ​ഷാജിയെ മർദിക്കുന്നത്​ തങ്ങൾ കണ്ടെന്ന്​ കേസിൽ മുൻകൂർജാമ്യം നേടിയശേഷം നൃത്തപരിശീലകരായ ജോമറ്റ്​ മൈക്കിളും സൂരജും മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

എസ്​.​എഫ്​.ഐ നേതാവ്​ അഞ്​ജു കൃഷ്ണയുടെ നേതൃത്വത്തിൽ പ്രവർത്തകരായ വിമൽ വിജയ്​, അക്ഷയ്​, നന്ദൻ എന്നിവർ ചേർന്നാണ്​ മർദിച്ചതെന്ന്​ അവർ വെളിപ്പെടുത്തി. കണ്ടാലറിയാവുന്ന 70ഓളം പേരും ഒപ്പമുണ്ടായിരുന്നു.

മാർഗംകളിയുടെ വിധി വന്ന ശേഷം തങ്ങളെ ഒരു മുറിയിലേക്ക്​ ബലമായി പിടിച്ചുകൊണ്ടുപോയി. ക്രിക്കറ്റ്​ ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട്​ പലതവണ ഷാജിയെ മർദിച്ചു. തങ്ങൾക്കും എസ്​.എഫ്​.ഐ പ്രവർത്തകരുടെ മർദനമേറ്റു.

ഇവർക്കെതിരെ കോടതിയെ സമീപിക്കും. മർദനം തുടർന്നപ്പോൾ ആത്​മഹത്യ ചെയ്യേണ്ടിവരുമെന്ന്​ ഷാജി പറഞ്ഞു. എന്നാൽ, നീ എന്തെങ്കിലും ചെയ്യെന്നായിരുന്നു മർദിച്ചവരുടെ മറുപടിയെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Dance coaches say Margamkali judge Shaji was beaten up by SFI workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.