ആനത്തോട്​, പമ്പ, മൂഴിയാർ ഡാമുകൾ തുറക്കും; ജനങ്ങൾക്ക്​ ജാഗ്രതാ നിർദേശം

പത്തനംതിട്ട: ശബരിഗിരി ഹൈഡ്രോ ഇലക്​ട്രിക്​ പ്രൊജക്​ടി​​​െൻറ ഭാഗമായ ആനത്തോട്​, പമ്പ, മൂഴിയാർ എന്നീ ഡാമുകൾ തുറന്നു വിടുമെന്ന്​ പത്തനം തിട്ട ജില്ലാ കലക്​ടർ പി.ബി നൂഹ്​ അറിയിച്ചു. ഡാമുകളുടെ വൃഷ്​ടി പ്രദേശത്ത്​ മഴ ശക്​തമായതിനാൽ സംഭരണികളിലേക്ക്​ നീരൊഴ​ുക്ക്​ വർധിച്ചിരിക്കുകയാണ്​. അതിനാൽ അധിക ജലം പമ്പ നദിയിലേക്ക്​ വിടു​ം​. ഇതുമൂലം പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ്​ ഉയരാൻ സാധ്യതയുണ്ട്​. നദികളുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും​ ജില്ലാ കലക്​ടർ അറിയിച്ചു. 

Tags:    
News Summary - Dams open in Pathanamthitta - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.