സ്കൂൾ ഒാഫ് ഡ്രാമയിൽ ദലിത് പെൺകുട്ടിയെ റാഗ്​ ചെയ്​തു

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകരയിലെ സ്കൂൾ ഒാഫ് ഡ്രാമ ആൻഡ് മ്യൂസിക് കാമ്പസിൽ റാഗിങ്. സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ദലിത് പെൺകുട്ടിയെയാണ്​ റാഗ് ചെയ്തത്. രണ്ടാം വർഷ ബാച്ചിലർ ഒാഫ് തിയറ്റർ ആർട്സിലെ രോഹിത് ഷാജി, വി.വിശാഖ്, പി.എച്ച്. അഷിത എന്നിവരെയാണ് സസ്പൻഡ് ചെയ്തത്. ഇവർക്കെതിരെ തൃശൂർ വെസ്​റ്റ്​ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 

കാസർകോട് സ്വദേശിനിയാണ് പെൺകുട്ടി. റാഗിങ്​ നടത്തിയവർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും പൊലീസിനും സർവകലാശാലക്കും നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണ വിധേയമായാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പൊലീസ് എത്തിയെങ്കിലും ആരോപണ വിധേയർ കാമ്പസിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

Tags:    
News Summary - Dalit Student Ragged in Thrissur School of Drama -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.