രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ ദലിത് സംഘടന നേതാക്കൾ അടിയാളന്മാരായി നിൽക്കുന്നു-മാത്യു കുഴൽനാടൻ

മൂവാറ്റുപുഴ: രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ ദലിത് സംഘടന നേതാക്കൾ അടിയാളന്മാരായി നിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. കേരള പുലയൻ മഹാസഭ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇക്കാര്യത്തിൽ ദലിത് സംഘടനകൾ രാഷ്ടീയ മേലാളൻമാർക്ക് മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുകയാണെന്നും മാത്യൂ കുഴൽനാടൻ ആരോപിച്ചു.

അംബേദ്കർ പോരാടി നേടിയ അവകാശങ്ങളും അധികാരങ്ങളും രാഷ്ട്രീയ പങ്കാളിത്തവും ഇല്ലാതാകുമ്പോഴും കാഴചക്കാരായി ദളിത് സംഘടന നേതാക്കൾ നിൽക്കുകയാണ്. രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ അടിയാളൻമാരായി നിൽക്കുകയാണ് ദളിത് സംഘടന നേതാക്കളെന്നും ഇക്കാര്യത്തിൽ തനിക്ക് സഹതാപമുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. കേരള പുലയൻ മഹാസഭ സംസ്ഥാന ഭാരവാഹികൾ വേദിയിലിരിക്കെയായിരുന്നു പരാമർശം.

Tags:    
News Summary - Dalit organization leaders are acting as servants to political leaders - Mathew Kuzhalnadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.