തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കുനേരെ പൊലീസ് നടത്തിയ വെടിെവപ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് ദലിത് സംഘടനകൾ നടത്തിയ 12 മണിക്കൂർ സംസ്ഥാന ഹർത്താൽ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ജനജീവിതത്തെ ബാധിച്ചു. തുടക്കത്തിൽ സമാധാനപരമായിരുന്ന സമരം വാഹന സർവിസും മറ്റും വ്യാപകമായതോടെ പല സ്ഥലങ്ങളിലും നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് സുരക്ഷയോടെ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും പ്രതിഷേധക്കാർ ബസുകൾ തടഞ്ഞതിനെതുടർന്ന് സർവിസ് നിർത്തി. ചിലയിടത്ത് കല്ലേറുണ്ടായി. മലബാറിൽ ഹർത്താൽ ഭാഗികമായിരുന്നു. ഹർത്താൽ വിജയകരമാണെന്ന് സമര സംഘടനകൾ അറിയിച്ചു. സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചെങ്കിലും പി.എസ്.സി പരീക്ഷ മുടങ്ങിയില്ല.
തിരുവനന്തപുരത്ത് രാവിലെ തുറന്നു പ്രവർത്തിച്ച ഒാഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു. സെക്രേട്ടറിയറ്റ് ഉൾപ്പെടെ സർക്കാർ ഒാഫിസുകളിൽ ഹാജർനില കുറവായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെ പലയിടത്തും കല്ലേറും ഉണ്ടായി. കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണമായിരുന്നു. പ്രധാന സ്ഥലങ്ങളിെലല്ലാം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സുരേഷ് ഗോപി എം.പി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം തിരുവല്ലയിലും കുറ്റൂരിലും സമരക്കാർ തടഞ്ഞു. പൊലീസ് ഇടപെട്ട് അരമണിക്കൂറിന് ശേഷമാണ് യാത്ര തുടരാനായത്. മനോരമ ന്യൂസ് ചാനലിെൻറ കാർ രാവിലെ വള്ളംകുളത്ത് തടഞ്ഞു. ഡ്രൈവർ അജിത്തിനെ കൈയേറ്റം ചെയ്തു.എറണാകുളത്ത് മുൻകരുതലായും വാഹനങ്ങൾ തടഞ്ഞതിെൻറ പേരിലും ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെ 63 പേരെ അറസ്റ്റ് ചെയ്തു. വിപണി ഭാഗികമായി മാത്രമാണ് പ്രവർത്തിച്ചത്. കെ.എസ്.ആർ.ടി.സി, സ്വകാര്യബസ് സർവിസുകളും ഭാഗികമായിരുന്നു.
തൃശൂർ വലപ്പാട് മുരിയാംതോട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറുണ്ടായി. ഡ്രൈവർ മനോജിന് (49) പരിക്കേറ്റു. ചാലക്കുടിയിൽ ഹർത്താൽ അനുകൂലികൾ ബൈക്കിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് റിട്ട. എസ്.ഐ കുറ്റിക്കാട് വി.കെ. ചാക്കപ്പനും മകൾ അനിലക്കും പരിക്കേറ്റു. പാലക്കാട്ട് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ നാമമാത്ര സർവിസ് മാത്രമാണ് നടത്തിയത്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വ്യവസായ മേഖലയായ കഞ്ചിക്കോടിനെ ഹർത്താൽ ബാധിച്ചില്ല.മലപ്പുറം ജില്ലയിൽ ചില പ്രദേശങ്ങളിലൊഴിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നു. മിക്കയിടങ്ങളിലും സ്വകാര്യബസുകൾ ഒാടി. സർക്കാർ ഒാഫിസുകൾ, ബാങ്കുകൾ എന്നിവയും പ്രവർത്തിച്ചു.
കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് കവാടം ഉപരോധിച്ച ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മിഠായിത്തെരുവിൽ ചില കടകൾ അടഞ്ഞുകിടന്നു. ഫറോക്കിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. വടകര ഭാഗത്ത് ഹർത്താൽ പൂർണമായിരുന്നു. വയനാട്ടിൽ ഭാഗികമായിരുന്നെങ്കിലും ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകൾ സർവിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി പതിവുപോലെ ഒാടി. ഹോട്ടൽ, പച്ചക്കറി, ബേക്കറി സ്ഥാപനങ്ങളൊഴികെ മറ്റു വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.