കൊണ്ടോട്ടി: പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ദലിത് കുടുംബങ്ങൾ കൂട്ടത്തോടെ ബ ി.ജെ.പി വിട്ടു. കിഴിശ്ശേരി പുല്ലഞ്ചേരി കളത്തിങ്ങൽ കോളനിയിലെ മുപ്പതോളം കുടുംബങ്ങളാ ണ് രാജിെവച്ചതായി കാണിച്ച്, കോളനി കുടുംബകമ്മിറ്റി സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, എം. ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി ജില്ല സെക്രട്ടറി രവി തേലത്തിന് കത്ത് നൽകിയത്.
മതത്തിെൻറ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഇതിനാലാണ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതെന്നും കമ്മിറ്റിയംഗം എം. ജയേഷ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നവരാണ് കോളനിയിലെ കുടുംബങ്ങൾ. അതേസമയം, കോളനിവാസികളുടെ കത്ത് ലഭിച്ചെന്നും രാജിെവക്കാനുണ്ടായ സാഹചര്യം മനസ്സിലാകുന്നില്ലെന്നും ജില്ല സെക്രട്ടറി രവി തേലത്ത് പറഞ്ഞു.
കുടുംബശ്മശാന പ്രശ്നവുമായി ബന്ധപ്പെട്ട് കോളനിയിൽ നിന്നുള്ളവർ വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പിയെ സമീപിച്ചിരുന്നു. സഹായം ചെയ്ത് കൊടുത്തതോടെ അവർ ബി.ജെ.പിയിൽ ചേർന്നു. ഇപ്പോഴവർക്ക് അപ്പുറത്ത് നിന്ന് പുതിയ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.