ഡി-റിസർവ്​ഡ്​ കോച്ചുകൾ റെയിൽവെ പുനഃസ്ഥാപിച്ചു

തൃശൂർ: കോവിഡിന് ശേഷം ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കുന്നതിന്‍റെ ഭാഗമായി പകൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന ഡി-റിസർവ്​ഡ്​ കോച്ചുകൾ റെയിൽവെ പുനഃസ്ഥാപിച്ചു. തത്സമയം വാങ്ങുന്ന സ്ലീപർ ക്ലാസ്​ ടിക്കറ്റോ സീസൺ ടിക്കറ്റോ ഉപയോഗിച്ച് ഈ കോച്ചുകളിൽ അനുവദിച്ച മേഖലകളിൽ മാത്രം യാത്ര ചെയ്യാം.

16382 കന്യാകുമാരി-പൂന എക്സ്പ്രസിൽ കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 6 (ഒക്​ടോബർ 15), 22640 ആലപ്പുഴ - ചെന്നൈ എക്സ്പ്രസിൽ ആലപ്പുഴ മുതൽ പാലക്കാട് വരെ എസ് 7 (ഒക്​ടോബർ 16), 22639 ചെന്നൈ - ആലപ്പുഴ എക്സ്പ്രസിൽ തൃശൂർ മുതൽ ആലപ്പുഴ വരെ എസ് 12 (ഒക്​ടോബർ 22), 16525 കന്യാകുമാരി - ബംഗളുരു എക്സ്പ്രസിൽ കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 7 (ആഗസ്റ്റ്​ ഏഴ്​), 17229 തിരുവനന്തപുരം - സെക്കന്തരാബാദ് എക്സ്പ്രസിൽ തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെ എസ് 11, എസ്12 (ഒക്​ടോബർ 14) എന്നീ ട്രെയിനുകളിൽ ബ്രാക്കറ്റിൽ കാണിച്ച ദിവസം മുതൽ ഈ സൗകര്യം ലഭ്യമാകും.

Tags:    
News Summary - D-reserved coaches reinstated by Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.