Posted On
date_range Updated On
date_range ഡി സിനിമാസ് കേസ്: ദിലീപിന്‍റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ഡി സിനിമാസിന്‍റെ ഭൂമി കൈയ്യേറ്റ കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ദിലീപിന്‍റെ ഹരജി. എഫ്.ഐ.ആര്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയ കോടതിയുടെ ഉത്തരവ് നിയമ വിരുദ്ധമാണ്. മതിയായ കാരണങ്ങളില്ലാതെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.